സിവിൽ സർവിസ്​ മാളവികക്ക്​ വിവാഹസമ്മാനം

തിരുവല്ല: സിവിൽ സർവിസിൽ 118 ാമത്തെ റാങ്ക് നേട്ടം മാളവിക ജി. നായർക്ക്​ വിവാഹസമ്മാനം. ചെങ്ങന്നൂർ ചൂനാട്ട് മഞ്ജീരത്തിൽ ഡോ. നന്ദഗോപ​ൻെറ ഭാര്യയായ മാളവിക, കേരള ഫിനാഷ്യൽ കോർപറേഷൻ റിട്ട. ഡി.ജി.എം മുത്തൂർ ഗോവിന്ദനിവാസിൽ പി.ജി. അജിത് കുമാറി​ൻെറയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്​റ്റ് ഡോ. ഗീതാലക്ഷ്മി ഡോക്ടറുടെയും മകളാണ്. കഴിഞ്ഞ ജൂലൈ 12നായിരുന്നു വിവാഹം. ഐ.സി.എസ്.ഇയിൽ ഒന്നാം റാങ്ക് നേടിയ മാളവിക കുറ്റപ്പുഴ മാർത്തോമ ​െറസിഡൻറ്‌സ് സ്‌കൂളിലാണ് പത്തുവരെ പഠിച്ചത്. തുടർന്ന് കാഞ്ഞിരപ്പള്ളി സൻെറ് അന്തോണീസ് പബ്ലിക് സ്‌കൂളിൽ പ്ലസ് ടുവിന് ശേഷം എൻട്രൻസ് കോച്ചിങ് നടത്തി. എൻട്രൻസ് ലഭിച്ചതോടെ കെമിക്കൽ എൻജിനീയറിങ്ങിലും ബിരുദം സ്വന്തമാക്കി. ഗോവയിലെ ബിർള ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഉപരിപഠനം നടത്തിയെങ്കിലും സിവിൽ സർവിസ് മോഹം ഉപേക്ഷിച്ചില്ല. മൂന്നാമത്തെ പരിശ്രമത്തിലൂടെ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ ഇടംനേടി ആഗ്രഹം സഫലമാക്കി. ജനസേവനം ഇഷ്​ടപ്പെടുന്ന മാളവികയ്ക്ക് ജില്ല കലക്ടർ ആകാനാണ് മോഹം. ഇംഗ്ലീഷ് നോവലുകളൊക്കെ ഇഷ്​ടപ്പെടുന്ന മാളവിക ഭരതനാട്യവും പഠിച്ചിട്ടുണ്ട്. സഹോദരി മൈത്രേയി എം.ബി.ബി.എസ് മൂന്നാംവർഷ വിദ്യാർഥിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.