നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം -ഫ്രാൻസിസ്​ ജോർജ്​

റാന്നി: ചിറ്റാറില്‍ വനപാലകരുടെ കസ്​റ്റഡിയില്‍ മരിച്ച മത്തായിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാന്‍സിസ് ജോര്‍ജ്. റാന്നി ഡി.എഫ്.ഒ ഓഫിസ് പടിക്കല്‍ കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം ജില്ല കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാര്‍ക്കെതിരെയുള്ള നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി കേസ് അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പ്രതികളെ അറസ്​റ്റ്​ ചെയ്യണമെന്ന കുടുംബത്തി​ൻെറ ആവശ്യം ന്യായമാണ്. കര്‍ഷകരും വനപാലകരും തമ്മിലുള്ള സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ആരബിള്‍ ഭൂമി വനം റിസര്‍വ് മേഖലയാക്കി മാറ്റിയ ഉദ്യോഗസ്ഥതല ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. സത്യഗ്രഹം അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വിക്ടര്‍ ടി.തോമസ് അധ്യക്ഷതവഹിച്ചു. പ്രഫ. ഡി.കെ. ജോണ്‍, ജോണ്‍ കെ. മാത്യൂസ്, കുഞ്ഞുകോശി പോള്‍, എബ്രഹാം കലമണ്ണില്‍, വര്‍ഗീസ് മാമ്മന്‍, ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, ജോര്‍ജ് കുന്നപ്പുഴ, ദീപു ഉമ്മന്‍, കെ.വി. കുര്യാക്കോസ്, സണ്ണി കുളത്തിങ്കല്‍, രാജീവ് താമരപ്പള്ളില്‍, സ്മിജു ജേക്കബ്, ജേക്കബ് കുറ്റിയില്‍, അജു വളഞ്ഞംതുരുത്തില്‍, ജസ്​റ്റിസ് നാടാവള്ളില്‍, തോമസ് കുന്നപ്പള്ളില്‍, രഘു വേങ്ങാട്ടൂര്‍, സൂസന്‍ ജോണ്‍, റിങ്കു ചെറിയാന്‍, കെ. ജയവര്‍മ, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, റെജി താഴമണ്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.