​ൈ​ലഫ്​ പദ്ധതി: രേഖകൾ ഹാജരാക്കാത്തവർ മാത്രമാണ് പുറത്തായതെന്ന്​ പന്തളം നഗരസഭാധ്യക്ഷ

പന്തളം: ഭൂരഹിത ഭവനരഹിതരുടെ 244 അപേക്ഷകളാണ് നഗരസഭയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചതെന്ന് നഗരസഭ ചെയർപേഴ്സൻ ടി.കെ സതി പറഞ്ഞു. അപേക്ഷ നൽകിയവർക്കായി നടത്തിയ കൂടിക്കാഴ്ചയിൽ 30 ഗുണഭോക്താക്കൾ മാത്രമാണ് ആവശ്യമായ രേഖകളുമായി എത്തിയത്. ഈ 30 പേരുടെ പട്ടിക മാത്രമാണ് ലൈഫ്മിഷൻ അംഗീകരിച്ച് നൽകിയത്. അപേക്ഷ നൽകിയ മുഴുവൻ പേരുടെയും പട്ടിക കൗൺസിൽ അംഗീകരിച്ചിരുന്നു. രേഖകൾ ഹാജരാക്കാത്തവർ മാത്രമാണ് പട്ടികയിൽനിന്ന്​ പുറത്തായത്​. അവശ്യമായ രേഖകൾ ഹാജരാക്കാൻ നിരവധി അവസരങ്ങൾ നൽകിയിരുന്നു. അർഹരായവരുടെ പട്ടിക നഗരസഭയിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.