കോവിഡ് റാപ്പിഡ് പരിശോധന വാഹനങ്ങള്‍ ഫ്ലാഗ്ഓഫ് ചെയ്തു

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ റാപ്പിഡ് പരിശോധനക്കായി സംഭാവനയായി ലഭിച്ച അഞ്ചുവാഹനങ്ങള്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജു. ഫ്ലാഗ്ഓഫ് ചെയ്തു. ജില്ലയില്‍ പരിശോധന കൂടുതല്‍ നടത്തിയെങ്കില്‍ മാത്രമേ ഗുണമുണ്ടാകൂ. മികച്ച രീതിയിലാണ് ജില്ലയുടെ പ്രവര്‍ത്തനം. ഈ അഞ്ചു വാഹനങ്ങളുടെ സഹായത്തോടെ ക്ലസ്​റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍നിന്ന്​ കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍നിന്നും ഗതാഗത മാര്‍ഗം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും സ്രവം പരിശോധനക്കായി ശേഖരിക്കാന്‍ സാധിക്കും. എല്ലാ താലൂക്കുകളിലും ഒരു വാഹനം എന്ന രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും വാഹനം സംഭാവന ചെയ്തത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. അഭ്യര്‍ഥന മാനിച്ച് വാഹനങ്ങള്‍ സംഭാവന ചെയ്തവര്‍ക്ക് എം.എല്‍.എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു. ജനീഷ്കുമാര്‍, കലക്​ടര്‍ പി.ബി നൂഹ്, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ തുടങ്ങിയവര്‍ നന്ദി അറിയിച്ചു. എ.ഡി.എം അലക്‌സ് പി.തോമസ്, വാഹനങ്ങള്‍ സംഭാവനചെയ്ത കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്​റ്റേറ്റ്സ് ഡെവലപ്മൻെറ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായി), മുത്തൂറ്റ് ഗ്രൂപ്പ്, പന്തളം നമ്മുടെ നാട് ചാരിറ്റബിള്‍ സൊസൈറ്റി, ടീം വീ കെയര്‍ എന്നിവയുടെ പ്രതിനിധികളും കോന്നിയില്‍നിന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തിയും പങ്കെടുത്തു. ptl_Flagoff _K Raju പത്തനംതിട്ട ജില്ലയില്‍ കോവിഡ് റാപ്പിഡ് ടെസ്​റ്റുകള്‍ക്കായി സ്‌പോണസര്‍ഷിപ്പിലൂടെ ലഭിച്ച വാഹനങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ വനംവകുപ്പ് മന്ത്രി കെ. രാജു ഫ്ലാഗ്ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.