വീട് ആക്രമിച്ചു

മല്ലപ്പള്ളി: കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന അക്രമിസംഘം വീട് അക്രമിച്ച് ഉകരണങ്ങൾ അടിച്ചുതകർത്തു. കുന്നന്താനം ആഞ്ഞിലിത്താനത്ത് മാമന്ദത്ത് കുന്നിൽ താഴെ ബാലകൃഷ്ണ​ൻെറ വീടാണ്​ ആക്രമിച്ചത്. ജനലുകൾ അടിച്ചുതകർത്ത സംഘം വിട്ടിനുള്ളിലെ ടി.വി, ഫ്രിഡ്ജ്, അലമാരകൾ, സ്വിച്ച് ബോർഡുകൾ, സ്​റ്റൗ, കസേരകൾ, മേശ, പാത്രങ്ങൾ എന്നിവയെല്ലാം നശിപ്പിച്ചു. ആക്രമണം നടക്കുമ്പോൾ ബാലകൃഷ്ണ​ൻെറ മക​ൻെറ ഭാര്യയും കൊച്ചു കുട്ടികളും മാത്രമാണ് വിട്ടിൽ ഉണ്ടായിരുന്നത്. ഇവരെ ആയുധംകാട്ടി ഭീക്ഷണിപ്പെടുത്തി. മക​ൻെറ മൊബൈൽ ഫോണും അക്രമികൾ കൊണ്ടുപോയതായി ഇവർ പറഞ്ഞു. കീഴ്‌വായ്പ്പൂര് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ptl_ mallappally_house assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.