ആ ഫലവും എത്തി; പന്തളത്ത് ആശങ്കയൊഴിഞ്ഞു

പന്തളം: അങ്ങനെ ആ ഫലവും എത്തിയതോടെ പന്തളത്ത് ആശങ്കയൊഴിഞ്ഞു. 10ന്​ പന്തളം പ്രീമെട്രിക് ഹോസ്​റ്റലിലെ 31പേരുടെ കോവിഡ് സ്രവപരിശോധനഫലമാണ് 15 ദിവസത്തിനുശേഷം എത്തിയത്. എല്ലാവരുടെയും ഫലം നെഗറ്റിവായി. 31പേരുടെ ഫലം വൈകിയത് ആശങ്കക്ക്​​ വഴിവെച്ചിരുന്നു. ഇതോടൊപ്പം പരിശോധനക്കെടുത്ത 57 പേരുടെ പരിശോധനഫലം നേരത്തേ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.