തിരുവല്ല: ഫാസ്റ്റ് ഫുഡ് കടയുടമക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരിങ്ങര പഞ്ചായത്തിലെ മൂന്ന് വാർഡുകൾ ഭാഗികമായും ഒരു വാർഡ് പൂർണമായും അടച്ചു. പെരിങ്ങര ജങ്ഷനിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കടയുടമക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമ്പത്, 10, 12 വാർഡുകൾ ഭാഗികമായും 11ാം വാർഡ് പൂർണമായും അടച്ചു. പനി ബാധയുണ്ടായതിനെ തുടർന്ന് അഞ്ചുദിവസമായി നിരീക്ഷണത്തിലായിരുന്ന കടയുടമയുടെ സ്രവം കഴിഞ്ഞദിവസം പരിശോധനക്ക് അയച്ചിരുന്നു. ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്നാണ് വാർഡുകൾ അടച്ചത്. കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിക്കാനുള്ള ശിപാർശ ആരോഗ്യ ഫവിഭാഗം കലക്ടർക്ക് നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്ന നടപടി ആരംഭിച്ചു. പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് മൂന്ന് വാർഡുകളിലെയും മുഴുവൻ വീടുകളിലും ശനിയാഴ്ച സർേവ നടത്തും. ഏഴുദിവസത്തേക്കാകും നിയന്ത്രണം. രോഗം സ്ഥിരീകരിച്ചയാളെ ജില്ല ആശുപത്രിയിലെ കോവിഡ് സൻെററിലേക്ക് മാറ്റി. ptl__fastfood shop owner covid ഫാസ്റ്റ്ഫുഡ് കടയുടമക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരിങ്ങര ജങ്ഷനിലെ സ്ഥാപനങ്ങൾ ആരോഗ്യവിഭാഗത്തിൻെറ നേതൃത്വത്തിൽ അടപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.