Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഫാസ്​റ്റ് ഫുഡ്...

ഫാസ്​റ്റ് ഫുഡ് കടയുടമക്ക്​ കോവിഡ്: പെരിങ്ങര പഞ്ചായത്തിൽ​ അതിജാഗ്രത

text_fields
bookmark_border
തിരുവല്ല: ഫാസ്​റ്റ് ഫുഡ് കടയുടമക്ക്​ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരിങ്ങര പഞ്ചായത്തിലെ മൂന്ന് വാർഡുകൾ ഭാഗികമായും ഒരു വാർഡ് പൂർണമായും അടച്ചു. പെരിങ്ങര ജങ്ഷനിൽ പ്രവർത്തിക്കുന്ന ഫാസ്​റ്റ് ഫുഡ് കടയുടമക്കാണ്​​ കോവിഡ് സ്ഥിരീകരിച്ചത്​. ഒമ്പത്​, 10, 12 വാർഡുകൾ ഭാഗികമായും 11ാം വാർഡ് പൂർണമായും അടച്ചു. പനി ബാധയുണ്ടായതിനെ തുടർന്ന് അഞ്ചുദിവസമായി നിരീക്ഷണത്തിലായിരുന്ന കടയുടമയുടെ സ്രവം കഴിഞ്ഞദിവസം പരിശോധനക്ക്​ അയച്ചിരുന്നു. ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്നാണ് വാർഡുകൾ അടച്ചത്. കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിക്കാനുള്ള ശിപാർശ ആരോഗ്യ ഫവിഭാഗം കലക്ടർക്ക് നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്ന നടപടി ആരംഭിച്ചു. പ്രത്യേക സ്ക്വാഡ് രൂപവത്​കരിച്ച് മൂന്ന് വാർഡുകളിലെയും മുഴുവൻ വീടുകളിലും ശനിയാഴ്ച സർ​േവ നടത്തും. ഏഴുദിവസത്തേക്കാകും നിയന്ത്രണം. രോഗം സ്ഥിരീകരിച്ചയാളെ ജില്ല ആശുപത്രിയിലെ കോവിഡ് സൻെററിലേക്ക് മാറ്റി. ptl__fastfood shop owner covid ഫാസ്​റ്റ്ഫുഡ് കടയുടമക്ക്​ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരിങ്ങര ജങ്ഷനിലെ സ്ഥാപനങ്ങൾ ആരോഗ്യവിഭാഗത്തി​ൻെറ നേതൃത്വത്തിൽ അടപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story