കോന്നി മെഡിക്കൽ കോളജ്​: പ്രിൻസിപ്പൽ, സൂപ്രണ്ട് ഓഫിസ്​ തുറന്നു

കോന്നി: ഗവ. മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽ ഓഫിസി​ൻെറയും സൂപ്രണ്ട് ഓഫിസി​ൻെറയും പ്രവർത്തനം ആരംഭിച്ചു. പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും കെ.യു. ജനീഷ് കുമാർ എം.എൽ.എ പൂ​െച്ചണ്ട്​ നൽകി സ്വീകരിച്ചു. പ്രിൻസിപ്പൽ, സൂപ്രണ്ട്, അക്കൗണ്ട്സ് ഓഫിസർ, കോൺഫിഡൻഷ്യൽ അസിസ്​റ്റൻറ്, സെക്യൂരിറ്റി അസിസ്​റ്റൻറ്, ജൂനിയർ സൂപ്രണ്ട്, ലൈബ്രേറിയൻ, നാല് ക്ലർക്കുമാർ, ലൈബ്രറി അറ്റൻഡർ, രണ്ട് ഓഫിസ് അറ്റൻഡർമാർ, ഒരു ഫുൾ ടൈം സ്വീപ്പർ എന്നിവരാണ് ചുമതല ഏറ്റെടുത്തത്. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഓർത്തോവിഭാഗം തലവനായ ഡോ. സി.എസ്. വിക്രമനാണ്​ പ്രിൻസിപ്പൽ​. കോട്ടയം മെഡിക്കൽ കോളജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിച്ചുവന്ന ഡോ. സജിത് കുമാറാണ് സൂപ്രണ്ട്​. മെഡിക്കൽ കോളജി​ൻെറ ചുമതല പ്രിൻസിപ്പലിനും മെഡിക്കൽ കോളജ് ആശുപത്രിയുടെ ചുമതല സൂപ്രണ്ടിനുമായിരിക്കും. ആശുപത്രി പ്രവർത്തനം ആരംഭിക്കാനും കോളജ് പ്രവർത്തനം ആരംഭിക്കാനുമുള്ള എല്ലാ ക്രമീകരണങ്ങളും പ്രിൻസിപ്പൽ, സൂപ്രണ്ട് ഓഫിസുകളുടെ ചുമതലയിൽ നടത്തും. പ്രിൻസിപ്പലും സുപ്രണ്ടും കോന്നിയിൽതന്നെ താമസിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറ് സുനിൽ വർഗീസ് ആൻറണി, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോന്നി വിജയകുമാർ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ തുടങ്ങിയവരും പ്രദേശവാസികളും ചടങ്ങിൽ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.