തീർഥാടക വിശ്രമകേന്ദ്രം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കാൻ നടപടി

പന്തളം: കുളനട പഞ്ചായത്തിലെ കൈപ്പുഴ വലിയപാലത്തിനു സമീപത്തെ തുടങ്ങി. 100 കിടക്കയോടു കൂടിയ പരിശോധന കേന്ദ്രമാണ് സജ്ജീകരിക്കുന്നത്. പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ജൂലൈ അവസാന വാരം പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 150 കിടക്കയുള്ള ആശുപത്രിക്കായി പന്തളം പ്രദേശത്ത് ഹാളുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കുളനട മെഡിക്കൽ ഓഫിസർ ഡോ. പ്രവീൺ കുമാർ, പന്തളം അർച്ചന കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്‌മൻെറ് സൻെറർ ചാർജ് വഹിക്കുന്ന ഡോ. ശ്യാം, പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കുളനട, പഞ്ചായത്ത്​ അംഗം കെ.ആർ. ജയചന്ദ്രൻ, പഞ്ചായത്ത് അസി.സെക്രട്ടറി ശ്രീകുമാർ, സൂപ്രണ്ട് രാജേഷ്‌കുമാർ എന്നിവർ തീർകഥാടക വിശ്രമകേന്ദ്രം പരിശോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.