അടൂരിൽ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

അടൂർ: അടൂർ പൊലീസ് സ്​റ്റേഷനിൽ മൊഴിയും പരാതിയും നൽകാൻ എത്തിയവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇൻസ്​പെക്​ടറും എസ്.ഐയും ഉൾ​െപ്പടെ ഒമ്പത് ​പൊലീസ് ഉദ്യോഗസ്ഥർ സ്വയം നിരീക്ഷണത്തിൽ. അടൂർ സ്വദേശികളായവർ കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് സ്​റ്റേഷനിൽ എത്തിയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയതിനാലാണ് ​നിരീക്ഷണത്തിൽ പോയത്. ഇൻസ്​പെക്​ടർ ​പൊലീസ് ക്വാർട്ടേഴ്സിലും മറ്റുള്ളവർ സ്​റ്റേഷന് സമീപത്തെ ജനമൈത്രി കെട്ടിടത്തിനു മുകളിലത്തെ നിലയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സ്രവം പരിശോധനക്ക്​ എടുത്തിട്ടുണ്ട്. രണ്ടുദിവസത്തിനകം ഫലം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.