കണ്ടെയ്ൻമെൻറ് സോണിൽ സ്ഥാപനങ്ങൾ അടപ്പിച്ചു

കണ്ടെയ്ൻമൻെറ് സോണിൽ സ്ഥാപനങ്ങൾ അടപ്പിച്ചു കോന്നി: കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ നിർദേശപ്രകാരം കണ്ടെയ്ൻമൻെറ് സോണുകളാക്കി മാറ്റിയ കോന്നി പഞ്ചായത്തിലെ വാർഡുകളിൽ തുറന്നുപ്രവർത്തിച്ച സ്ഥാപനങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ അടപ്പിച്ചു. കോന്നി പഞ്ചായത്തിലെ ഒന്ന്, 16 വാർഡുകളാണ് കണ്ടെയ്ൻമൻെറ് സോണുകളിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ബാർബർ ഷോപ്പുകളും തുണിക്കടകളും ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. കോന്നി മാങ്കുളം, ടൗൺ അടക്കം ഉൾപ്പെടുന്ന പ്രദേശത്ത് ബാർബർ ഷോപ്പുകൾ അടക്കം തുറന്നത് വലിയ ഭീഷണിയാണ് ഉയർത്തിയത്​. ptl___konny beuty parlour കോന്നിയിൽ കണ്ടെയ്ൻമൻെറ് സോണിൽ തുറന്നുപ്രവർത്തിച്ച ബ്യൂട്ടി പാർലർ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അടപ്പിക്കുന്നു കുറ്റപ്പുഴയിലെ അന്തർസംസ്ഥാന തൊഴിലാളിക്ക് കോവിഡ്; ​ആശങ്ക തിരുവല്ല: 55ഓളം അന്തർസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കുറ്റപ്പുഴയിലെ സ്വകാര്യ മൂന്നുനില കെട്ടിടത്തിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്​ ആശങ്ക സൃഷ്​ടിക്കുന്നു. രോഗിയെ അവിടെനിന്ന് മാറ്റാന്‍ സാധിക്കി​െല്ലന്നാണ് നഗരസഭ പറയുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ശാന്തമ്മ മാത്യു പത്തനംതിട്ട കലക്​ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. അന്തർസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനു ചുറ്റും ശുചിത്വമി​െല്ലന്നാണ് നാട്ടുകാരുടെ പരാതി. കെട്ടിടത്തി​െല ശുചിമുറികളിലെ മലിനജലം സമീപത്തുള്ള വീടുകളുടെ മുറ്റത്തേക്കാണ് ഒഴുകുന്നത്. എം.എൽ.എയോടും നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.