എം.എൽ.എ സന്ദര്‍ശിച്ചു

ചിറ്റാർ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ ചിറ്റാറിലെ ഫസ്​റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറര്‍ കെ.യു. ജനീഷ്കുമാര്‍ . ബഞ്ചമണ്‍ പാറയിലെ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആണ് ഫസ്​റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറര്‍ ആകുന്നത്. 70 കിടക്കകളോടെയാണ് പ്രവര്‍ത്തിക്കുക. രണ്ടാംഘട്ടത്തില്‍ ചിറ്റാര്‍ ശ്രീനാരായണ കോളജും ഫസ്​റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറര്‍ ആക്കും. കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ പങ്കെടുത്ത് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന മാനേജ്‌മൻെറ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് രവികല എബി, മെഡിക്കല്‍ ഓഫിസര്‍ ഡോ. സുജ, പഞ്ചായത്ത് സെക്രട്ടറി ഡി. ബാലചന്ദ്രന്‍, നോഡല്‍ ഓഫിസര്‍ ദീപു എന്നിവര്‍ എന്നിവർ ഹോളിഫാമിലി സ്‌കൂള്‍ സന്ദര്‍ശിച്ചു. പടം : ptl__firstline treatment centre ചിറ്റാറിലെ ഫസ്​റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറര്‍ കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ സന്ദര്‍ശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.