വെള്ളക്കുളങ്ങരയിലെ 'വെള്ളക്കുളം' കാടുകയറി

അടൂര്‍: മദ്യപര്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും വിഹരിക്കാന്‍ ഗ്രാമപഞ്ചായത്തുവക കുളം. ഏറത്ത് പഞ്ചായത്തിലെ വെള്ളക്കുളങ്ങരയിലെ ശുദ്ധജലസ്രോതസ്സായിരുന്ന 'വെള്ളക്കുള'മാണ്​ മദ്യപാന കേന്ദ്രമായത്. കുളത്തിലും പരിസരത്തും കാലിക്കുപ്പികളും പ്ലാസ്​റ്റിക് കുപ്പികളും ആഹാര അവശിഷ്​ടങ്ങളും കെട്ടിക്കിടക്കുകയാണ്. മാലിന്യം കെട്ടിക്കിടന്ന് കൊതുകുകളുടെ ആവാസകേന്ദ്രമായി ഇവിടം. കുളത്തിനു ചുറ്റുമുള്ള കരിങ്കല്‍ സംരക്ഷണ ഭിത്തിയും തകര്‍ന്നു കിടക്കുകയാണ്. കുളത്തിലേക്കിറങ്ങാനുള്ള പടിക്കെട്ടുകളും തകര്‍ന്നു. കാടുകയറി കിടക്കുന്നതിനാല്‍ കുളത്തിനു സമീപത്തേക്കുപോലും പോകാന്‍ കഴിയില്ല. ഇഴജന്തുക്കളുടെ ശല്യവും സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായി. പായലും ചളിയും നിറഞ്ഞ് മലിനമായ കുളം സാമൂഹിക വിരുദ്ധ താവളമാണ്. ഒരു കാലത്ത് സമീപ ഏലായിലെ കൃഷിക്കാവശ്യമായ വെള്ളം എത്തിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. നെൽകൃഷി അവസാനിച്ചതോടെ കര്‍ഷകർ തിരിഞ്ഞ് നോക്കാതായി. ചിത്രം: ADR 1 VELLAKULANGARA VELLAKKULAM വെള്ളക്കുളങ്ങരയില്‍ കാടുകയറി നശിക്കുന്ന വെള്ളക്കുളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.