തിരുവല്ല മെഡിക്കൽ മിഷനിൽ വൈകീട്ടും ഒ.പി സേവനം

MESSAGE: must advt interest തിരുവല്ല: കോവിഡ് പശ്ചാത്തലത്തിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഒ.പി സേവനങ്ങൾ വൈകുന്നേരങ്ങളിലും ലഭ്യമാക്കാൻ മാനേജ്മൻെറ് തീരുമാനിച്ചു. സമൂഹ അകലവും മികച്ച സേവനവും ഉറപ്പു വരുത്തുന്നതിനാണ് ഈ തീരുമാനമെടുത്തത്. ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, ഇ.എൻ.ടി, നെഫ്രോളജി, ഡെർമിറ്റോളജി, എൻഡോഡോൻറിസ്​റ്റ്​, പൾമോണോളജി, ചെസ്​റ്റ്​ ഫിസിഷൻ തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേക ഇളവുകളോടുകൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്​. മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ ഈവനിങ്​ ഒ.പിയുടെ ഉദ്​ഘാടനം നിർവഹിച്ചു. ആശുപത്രി വൈസ് ചെയർമാൻ സണ്ണി തോമസ്, ഗവേണിങ്​ ബോർഡ്‌ അംഗം ബെന്നി ഫിലിപ്പ്, മെഡിക്കൽ സൂപ്രണ്ട്​ സാംസൺ കെ. സാം, അഡ്മിനിസ്ട്രേറ്റർ ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. പടം: PTL41medical mission hospital തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ആരംഭിച്ച ഈവനിങ്​​ ഒ.പിയുടെ ഉദ്​ഘാടനം മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.