റാന്നി ജോയൻറ് ആർ.ടി ഓഫിസ്​ ജീവനക്കാർ നിരീക്ഷണത്തിൽ

റാന്നി: ജോയൻറ് ആർ.ടി ഓഫിസ്​ ജീവനക്കാർ നിരീക്ഷണത്തിലായി. ലോക്ഡൗൺ നിയന്ത്രണത്തിന്​ അയവ് വന്നതിനുശേഷവും ഓഫിസി​ൻെറ പ്രധാന വാതിലടച്ച് സുരക്ഷിതത്വം ഉറപ്പാക്കി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ജോ. ആർ.ടി.ഒയും എ.എം.വിയും കോന്നിയിലെ ഓഫിസ് ഉദ്ഘാടനത്തിനു പോയിരുന്നു. ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുത്ത പത്തനംതിട്ട ഓഫിസിലെ ഐ.ടി വിഭാഗത്തിലെ ഉദ്യോഗസ്ഥൻ​ കോവിഡ്​ സ്ഥിരീകരിച്ചതാണ്​ ഇവിടത്തെ അഞ്ച്​ ജീവനക്കാരടക്കം നിരീക്ഷണത്തിൽ പോകാൻ ഇടയാക്കിയത്. ലോക്ഡൗൺ കാലയളവിലും പിന്നീടും റാന്നി ഓഫിസി​ൻെറ പ്രധാന വാതിലുകൾ അടച്ച് പുറത്ത് സ്ഥാപിച്ചിരിക്കുന്ന പെട്ടിയിൽ അപേക്ഷ ഇടുന്ന തരത്തിലായിരുന്നു പ്രവർത്തനം. ഇത്രയും ശ്രദ്ധിച്ച് പ്രവർത്തിച്ച മറ്റൊരു ഓഫിസും റാന്നിയിൽ ഉണ്ടായിരുന്നില്ല. ഇത്രയും കരുതൽ സ്വീകരിച്ചിട്ടും ജീവനക്കാർ നിരീക്ഷണത്തിലായത് നാട്ടുകാരിൽ കൗതുകം ഉണർത്തിയിരിക്കയാണ്​. നിയന്ത്രങ്ങൾക്ക് അയവുണ്ടായ ശേഷവും വാതിലുകൾ അടച്ച് ഓഫിസ് പ്രവർത്തനം നടത്തിയതിൽ നാട്ടുകാർക്ക് പരാതിയുണ്ടായിരുന്നു. ptl_Ranny joint RT Office റാന്നി ജോ. ആർ.ടി ഓഫിസ് നിയന്ത്രണ വിധേയമായി മുൻവാതിൽ അടച്ചിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.