കാട്ടുപന്നിയെ കൊന്ന്​ കറി​െവക്കുന്നതിനിടെ പിടിയിൽ

ചിറ്റാർ: മാടമൺ കണ്ടംകുളത്ത് റബർ തോട്ടത്തിൽനിന്ന്​ കാട്ടുപന്നിയെ കുരുക്കിട്ടു പിടിച്ച്​ കൊന്നതിനുശേഷം ഇറച്ചി കറിവെച്ചു കൊണ്ടിരിക്കുന്നതിനിടെ വനപാലക സംഘം നാലു പേരെ പിടികൂടി. കറിവെച്ചത് സഹിതം 10 കിലോ ഇറച്ചിയും കണ്ടെടുത്തു. മാടമൺ സ്വദേശികളായ താന്നിക്കൽ ടി.വി. ജോസഫ് (51), സാബു ഭവനത്തിൽ എസ്. സാബു (52), കാട്ടൂർ വീട്ടിൽ കെ.എസ്. ജോസഫ് (ബിജു 57), കണ്ണാട്ടുതറയിൽ സുഗതൻ (52) എന്നിവരാണ് പിടിയിലായത്. വടശ്ശേരിക്കര റേഞ്ച്​ ഓഫിസർ ബി. വേണുകുമാറിന്​ ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ നടന്ന റെയ്ഡിൽ താന്നിക്കൽ ടി.വി. ജോസഫി​ൻെറയും കാർട്ടൂർ വീട്ടിൽ കെ.എസ്. ജോസഫി​ൻെറയും വീട്ടിൽനിന്ന്​ ഇറച്ചിക്കറിയും സാബുവി​ൻെറയും സുഗത​ൻെറയും വീട്ടിൽനിന്ന് വേവിക്കാത്ത ഇറച്ചിയുമാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച പുലർച്ച കണ്ടംകുളത്ത് താന്നിക്കൽ ജോസഫി​ൻെറ റബർ തോട്ടത്തിൽ കാട്ടുപന്നിയെ നാലുപേരും കൂടി കുരുക്കിട്ടു പിടിക്കുകയായിരുന്നു. ചിറ്റാർ ​െഡപ്യൂട്ടി റേഞ്ചർ ആർ. രാജേഷ്, എസ്.എഫ്.ഒമാരായ അരുൺ ജോൺ, ജോസ് ഫിൽസൺ ഡിക്രൂസ്, ബീറ്റ് ഫോറ​സ്​റ്റർമാരായ ജാക്സൺ ടി. മാത്യു, വി.എം. ലക്ഷ്മി, സംധിമോൾ ജോസഫ്, വാച്ചർ പ്രദീപ് കുമാർ എന്നിവരടങ്ങിയ വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.