ബ്ലോക്ക് പഞ്ചായത്ത് സ്വരാജ് ഭവൻ ഉദ്ഘാടനം

മല്ലപ്പള്ളി: സംസ്ഥാനത്തെ ഏറ്റവും നല്ല ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിന്​ 2013-14 ൽ മല്ലപ്പള്ളിക്ക്​ ലഭിച്ച സ്വരാജ് ട്രോഫി തുകയായ 25 ലക്ഷം രൂപ ഉൾപ്പെടെ 40 ലക്ഷം രൂപ മുടക്കി നിർമിച്ച സ്വരാജ് ഭവൻ ആ​േൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. കോന്നിയിലെ ആർ.ടി ഓഫിസ് ഉദ്ഘാടനത്തെ തുടർന്ന് ക്വാറൻറീനിലായ എം.പി. വെർച്വൽ മീഡിയയിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എം.എൽ.എ നാടമുറിച്ചു. രാജു എബ്രഹാം എം.എൽ.എ ശിലാഫലകം അനാവരണം ചെയ്തു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ​െറജി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ​െറജി ശമുവേൽ (മല്ലപ്പള്ളി), ​െറജി ചാക്കോ (കല്ലൂപ്പാറ), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ദിനേശ്, അംഗങ്ങളായ ഓമന സുനിൽ ,മിനു സാജൻ, എസ്. ശ്രീലേഖ, കുഞ്ഞുകോശി പോൾ, കോശി പി. സക്കറിയ, മനു ഭായ് മോഹൻ, ഷിനി കെ. പിള്ള സെക്രട്ടറി ബി. ഉത്തമൻ എന്നിവർ സംസാരിച്ചു. ptl___mallappally swaraj bhavan മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച സ്വരാജ് ഭവൻ ആ​േൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.