രാത്രിയുടെ മറവില്‍ തോട്ടിൽ കക്കൂസ് മാലിന്യം തള്ളി

ചിറ്റാർ: ഈട്ടിച്ചുവട്​ തോട്ടിൽ രാത്രിയു​െട മറവില്‍ കക്കൂസ് മാലിന്യം തള്ളി. നീലിപിലാവ് റോഡിലെ ചെറിയ പാലത്തിനോട് ചേര്‍ന്നൊഴുകുന്ന കൈത്തോട്ടിലാണ് കക്കൂസ് മാലിന്യം തള്ളിയത്. ചൊവ്വാഴ്ച രാത്രിയിലാണ് മാലിന്യം തള്ളിയത്. സ്വകാര്യ ലോഡ്ജിൽനിന്നാണ് വാഹനത്തില്‍ മാലിന്യം കൊണ്ടുവന്നതെന്നാണ് നിഗമനം. മാലിന്യം തള്ളിയ ഭാഗത്തായി ഈട്ടിച്ചുവട് തോട്ടിൽനിന്ന്​ ഒഴുകിയെത്തുന്ന വെള്ളം കക്കാട്ടാറിലാണ് ഒഴുകിയെത്തുന്നത്. കക്കാട്ടാറിൽ രണ്ട് കുടിവെള്ള പദ്ധതിയിലേക്കായി ജലം സംഭരിക്കുന്ന കിണറുകളുണ്ട്. ഈട്ടിച്ചുവട്ടിൽ സമീപപ്രദേശത്തുനിന്നുള്ളവർ കുളിക്കാനും തുണി അലക്കാനുമെല്ലാം തോടിനെ ആശ്രയിച്ചാണ് കഴിയുന്നത്. പകർച്ചവ്യാധികളുള്ള ഈ ഘട്ടത്തിൽ നാട്ടുകാരും പ്രതിസന്ധിയിലായിരിക്കുകയാണ്. കക്കൂസ് മാലിന്യം തള്ളിയത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. നേരത്തേ തോട്ടിൽ മറ്റ് മാലിന്യങ്ങൾ തള്ളുന്ന പതിവുണ്ടായിരുന്നു. ഈട്ടിച്ചുവട് ജങ്ഷനിൽ സന്ധ്യ കഴിഞ്ഞാൽ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. കൂടാതെ, തോടിനോടുചേര്‍ന്ന് കൂടുതല്‍ വീടുകളില്ലാത്തതും വാഹനമെത്തിക്കാനുള്ള സൗകര്യവുമാണ് സാമൂഹികവിരുദ്ധര്‍ മുതലെടുക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. പടം : ptl__Eeettichuvad jn_malinyam ഈട്ടിച്ചുവട് ജങ്ഷനിൽ നീലിപിലാവ് റോഡിലെ ചെറിയ പാലത്തിനോട് ചേര്‍ന്നൊഴുകുന്ന കൈത്തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.