പത്തനംതിട്ട നഗരസഭയിലെ കണ്ടെയ്​ൻെമൻറ്​ സോണ്‍ നിയന്ത്രണംനീട്ടി

പത്തനംതിട്ട: കോവിഡ്-19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭ പ്രദേശത്തെ എല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ കണ്ടെയ്ൻമൻെറ്​ സോണ്‍ നിയന്ത്രണം ജൂലൈ 15 മുതല്‍ ഏഴുദിവസത്തേക്കു നീട്ടി കലക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. കഴിഞ്ഞ ഏഴുദിവസത്തിനിടെ പത്തനംതിട്ട നഗരസഭ പ്രദേശത്ത് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണം 51ആയി ഉയർന്നിരുന്നു. ഇവരുടെ പ്രാഥമിക സമ്പര്‍ക്കം 700 പേരില്‍ കൂടുതലാകുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണംനീട്ടിയത്​. ജില്ലയിലെ കണ്ടെയ്ൻമൻെറ്​​ സോണുകള്‍ പുതിയത്: പന്തളം നഗരസഭയിലെ വാര്‍ഡ് 31, 32. തിരുവല്ല നഗരസഭയിലെ വാര്‍ഡ് 19, 20. കല്ലൂപ്പാറ പഞ്ചായത്തിലെ വാര്‍ഡ് 12. ഏഴംകുളം പഞ്ചായത്തിലെ വാര്‍ഡ് 17. അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, അഞ്ച്. ഈ സ്ഥലങ്ങളില്‍ ജൂലൈ 13 മുതല്‍ ഏഴുദിവസത്തേക്കാണ് കണ്ടെയ്​ൻ​െമൻറ്​ സോണ്‍ നിയന്ത്രണം. നേരത്തേ കണ്ടെയ്ൻമൻെറ്​​ സോണായി പ്രഖ്യാപിച്ചവ: തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട പഞ്ചായത്ത്- വാര്‍ഡ് 14. റാന്നി പഞ്ചായത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ പഞ്ചായത്ത് -വാര്‍ഡ് 13. മലയാലപ്പുഴ പഞ്ചായത്ത്- മൂന്ന്, 11 വാര്‍ഡുകള്‍. കോട്ടാങ്ങല്‍ പഞ്ചായത്ത് -വാര്‍ഡ് രണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.