ഗതാഗത നിയന്ത്രണം

പത്തനംതിട്ട: പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മൈലപ്രക്കും മണ്ണാറക്കുളഞ്ഞിക്കും ഇടയില്‍ ജൂലൈ 16 മുതല്‍ രണ്ടുമാസത്തേക്ക് ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ടി.പി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. പത്തനംതിട്ട ഭാഗത്തുനിന്ന്​ റാന്നിയിലേക്കുപോകുന്ന വാഹനങ്ങള്‍ മൈലപ്ര പഞ്ചായത്ത്പടി-മേക്കൊഴൂര്‍-ഇടക്കര റോഡ് വഴി മണ്ണാറക്കുളഞ്ഞിയില്‍ എത്തിയും റാന്നി ഭാഗത്തുനിന്ന്​ പത്തനംതിട്ടക്ക്​ പോകുന്ന വാഹനങ്ങള്‍ മേല്‍പറഞ്ഞ റോഡ് വഴി തിരിച്ചും കടന്നുപോകണം. മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി-കവിയൂർ-മല്ലപ്പള്ളി റോഡിൽ ഉൾപ്പെട്ട നെടുങ്ങാടപ്പള്ളി-ചെങ്ങരൂർ ചിറ, പുളിന്താനം-കുന്നന്താനം, കുന്നന്താനം-കണിയാംപാറ റോഡുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പണി പൂർത്തിയാകുന്നതുവരെ ഇതുവഴി ഉണ്ടാകുമെന്ന് അസി. എക്സിക്യൂട്ടിവ്​ എൻജിനീയർ അറിയിച്ചു. -------------------- സി.പി.ഐയിൽ ചേർന്നു മല്ലപ്പള്ളി: കുന്നന്താനം മുക്കൂർ മേഖലയിൽനിന്ന് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് മുൻ സെക്രട്ടറി കെ.കെ. ചന്ദ്രകുമാറി​ൻെറ നേതൃത്വത്തിൽ അമ്പതോളംപേർ സി.പി.ഐയിൽ ചേർന്നു. ജില്ല സെക്രട്ടറി എ.പി. ജയൻ ഇവരെ സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി പി.എൻ. രാധാകൃഷ്ണ പണിക്കർ, ജില്ല കമ്മിറ്റി അംഗം ബാബു പാലയ്ക്കൽ, പി.ടി. ഷിനു, നിലാഞ്ജനം ബാല ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.