കോന്നി: ജോയൻറ് ആർ.ടി ഓഫിസ് ഉദ്ഘാടനത്തിനെത്തിയ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോന്നിയിലെ പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനും ഭീതിയിൽ. കോവിഡ് ബാധിച്ച ഉദ്യോഗസ്ഥൻ പൊലീസ് ഉദ്യോഗസ്ഥരോട് അടുത്ത് ഇടപഴകിയതായും ഇവർക്ക് ചായ കൊണ്ടുക്കൊടുത്തതായും സംശയമുണ്ട്. എന്നാൽ, ഉദ്ഘാടനത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ അല്ലാതെ പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ പലരും നിരീക്ഷണത്തിൽ പോയിട്ടില്ല. ദൈനംദിന പ്രവർത്തനങ്ങളോട് അനുബന്ധിച്ച് കോന്നി പൊലീസ് സ്റ്റേഷനിൽ ഒരാഴ്ചയിലേറെയായി നിരവധിപേരാണ് സമ്പർക്കം പുലർത്തിയത്. ഇതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ജോയൻറ് ആർ.ടി ഓഫിസ് ഗതാഗതമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. സി.പി.എം കോന്നി ഏരിയ കമ്മിറ്റി സെക്രട്ടറിയും രാഷ്ട്രീയ പ്രതിനിധികളുമടക്കം നിരവധിപേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും സാമൂഹിക അകലം പാലിക്കാതെ ഇവർ ഫോട്ടോ എടുക്കുകയും അടുത്തിടപഴകുകയും ചെയ്തിരുന്നു. ഇതിനുശേഷം എം.എൽ.എയും എം.പിയും അടക്കമുള്ള ജനപ്രതിനിധികൾ കോന്നി മണ്ഡലത്തിലെയും ജില്ലയിലെയും വിവിധ പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ഇതിനാൽ സാമൂഹിക വ്യാപന ഭീതിയും ഉയരുന്നുണ്ട്. ഇനിയും ആളുകൾ നിരീക്ഷണത്തിൽ പോകാനും സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച ആയിരുന്നു ആർ.ടി ഓഫിസ് ഉദ്ഘാടനം ചെയ്തത്. നിരവധി സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.