അനധികൃത പാർക്കിങ് മല്ലപ്പള്ളി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം

മല്ലപ്പള്ളി: ടൗണിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മല്ലപ്പള്ളി- ആനിക്കാട് റോഡ്, മല്ലപ്പള്ളി-തിരുവല്ല, കോട്ടയം-കോഴഞ്ചേരി റോഡുകളിലാണ് അധികൃത പാർക്കിങ് വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് വരുന്നവരും മറ്റും റോഡി​ൻെറ ഇരുവശങ്ങളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതുമൂലം രണ്ട് വാഹനങ്ങൾ സൈഡ് നൽകി കടന്നുപോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. പാർക്ക് ചെയ്​ത വാഹനങ്ങൾ അവിടെനിന്ന്​ മാറ്റുന്നതുവരെ കാത്തുകിടക്കേണ്ട ഗതികേടിലാണ് മിക്കപ്പോഴും. ഇത് ടൗണിൽ ഏറെനേരം ഗതാഗതത്തിന് തടസ്സം സ​ൃഷ്​ടിക്കുന്നു. ptl_mallappally-Anikkad road parking മല്ലപ്പള്ളി-ആനിക്കാട് റോഡിൽ അനധികൃത പാർക്കിങ്മൂലം ഉണ്ടായ ഗതാഗതക്കുരുക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.