കോന്നി സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രവർത്തനം തുടങ്ങി

കോന്നി: സംസ്ഥാനത്ത് ജോയൻറ്​ ആര്‍.ടി ഓഫിസുകള്‍ ഇല്ലാത്ത താലൂക്കുകളില്‍ ഘട്ടംഘട്ടമായി ഓഫിസുകള്‍ തുറക്കുമെന്ന്​ ഗതാഗതി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കോന്നി സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് ഒന്നുകൂടി കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യഘട്ടമായി ആറും രണ്ടാം ഘട്ടമായി ഏഴും ആര്‍.ടി ഓഫിസുകളാണ് ആരംഭിക്കാന്‍ തീരുമാനിച്ചത്. രണ്ടാംഘട്ടത്തിലെ ഏഴ് ആര്‍.ടി ഓഫിസുകളിലെ ആദ്യത്തെ ഓഫിസാണ്​ കോന്നിയിലേത്. ഇവിടത്തെ രജിസ്‌ട്രേഷന്‍ നമ്പര്‍ കെ.എല്‍ 83 എന്നാകും അറിയപ്പെടുക. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആ​േൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഇരുവരും ചേര്‍ന്ന് ഓഫിസ് തുറന്നുകൊടുത്തു. ആര്‍.ടി.ഒ ജിജി ജോര്‍ജ്, ജോയൻറ്​ ആര്‍.ടി.ഒ കെ.ജി. ഗോപകുമാര്‍, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ജെ. അജയകുമാര്‍, മാത്യൂസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ്: PTL42konny rto കോന്നി സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു ജീവാമൃതമായി അമൃതം പദ്ധതി പത്തനംതിട്ട: കോവിഡ് 19 പ്രതിരോധത്തി​ൻെറ ഭാഗമായി ക്വാറ​ൻറീനില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധമരുന്നുമായി ആയുര്‍വേദ വിഭാഗത്തി​ൻെറ അമൃതം പദ്ധതി ശ്രദ്ധേയമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍, ആശുപത്രികള്‍ കേന്ദ്രീകരിച്ച് മരുന്നുകള്‍ ക്വാറൻറീനില്‍ ഉള്ളവരുടെ വീടുകളില്‍ എത്തിച്ചുനല്‍കും. സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കേന്ദ്രീകരിച്ച് ആയുര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സുകള്‍ രൂപവത്​കരിച്ച് പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നു. ജനപ്രതിനിധികള്‍, എച്ച്.എം.സി അംഗങ്ങള്‍, ആശ-അംഗൻവാടി-കുടുംബശ്രീ അംഗങ്ങള്‍, കോവിഡ് പ്രതിരോധസേന, പ്രദേശത്തെ ആയുര്‍വേദ ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരടങ്ങുന്നതാണ് ആയുര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സ്. പഞ്ചായത്ത് പ്രസിഡൻറ്​ ചെയര്‍മാനും ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ കണ്‍വീനറുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 63 സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ വഴി മൂവായിരത്തോളം പേര്‍ക്ക് ക്വാറൻറീനില്‍ പ്രതിരോധമരുന്ന് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല മെഡിക്കല്‍ ഓഫിസ്-0468 2324337, ജില്ല കോഓഡിനേറ്റര്‍ -8281806371, 8075984152 നമ്പറുകളില്‍ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.