വിൽപനക്ക്​ കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ പിടിയിൽ

പത്തനംതിട്ട: കഞ്ചാവുമായി സ്ത്രീയെ പിടികൂടി. അടൂർ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിളവീട്ടിൽ സുജാതയാണ് (57) അറസ്റ്റിലായത്. ഞയറാഴ്ച രാവിലെ ഓട്ടോയിൽ പത്തനാപുരത്തുനിന്ന്​ അടൂർ ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്ന് അറിഞ്ഞ പൊലീസ് സംഘം ചാങ്കൂർ കല്ലുവിള ജങ്​ഷനിൽ പിടികൂടുകയായിരുന്നു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും അടൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 250 ഗ്രാമിലധികം കഞ്ചാവ് കണ്ടെടുത്തു. ഇവരുടെ മൂത്തമകൻ സൂര്യലാൽ പത്തിലധികം കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടിരുന്നു. രണ്ടാമത്തെ മകൻ ചന്ദ്രലാൽ വധശ്രമക്കേസിൽ ഉൾപ്പെട്ടയാളുമാണ്. കഞ്ചാവി‍ൻെറ ഉറവിടംസംബന്ധിച്ച കൂടുതൽ കാര്യങ്ങളെപ്പറ്റി പൊലീസ് അന്വേഷിച്ചു വരുകയാണ്​. PTL 14 PRATHI sujatha സുജാത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.