കരട്​ വോട്ടര്‍പട്ടിക നവംബര്‍ ഒമ്പതിന്; അന്തിമ വോട്ടര്‍പട്ടിക ജനുവരിയിൽ

പത്തനംതിട്ട: കരട്​ വോട്ടർപട്ടിക നവംബർ ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ, ആധാർ ലിങ്കിങ്​ എന്നിവ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെയും അസി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ. പോളിങ്​ സ്റ്റേഷനുകളുടെ പുനഃക്രമീകരണം ഒക്ടോബർ 24 വരെ ആയിരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കൽ വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും നവംബർ ഒമ്പതു മുതൽ ഡിസംബർ എട്ടുവരെ അറിയിക്കാം. ആക്ഷേപങ്ങളും പരാതികളും തീർപ്പാക്കൽ ഡിസംബർ 26ന് നടക്കും. അന്തിമ വോട്ടർപട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. 1500ന് മുകളിൽ വോട്ടർമാരുള്ള എല്ലാ പോളിങ്​ സ്റ്റേഷനുകളും പുനഃക്രമീകരിക്കും. പോളിങ്​ സ്റ്റേഷൻ പുനഃക്രമീകരിക്കാൻ അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർ താലൂക്ക്തലത്തിൽ രാഷ്ട്രീയ പാർട്ടി മീറ്റിങ്​ വിളിച്ചുചേർത്ത്​ കാര്യങ്ങൾ ചർച്ച ചെയ്യണം. തെരഞ്ഞെടുപ്പ്​ ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അനിൽ തോമസ്, തോമസ് ജോസഫ്, ശ്യാം തട്ടയിൽ തുടങ്ങിയവർ പങ്കെടുത്തു. ബഹുമുഖപ്രതിഭ പുരസ്‌കാരം എൻ. നവനീത് ഏറ്റുവാങ്ങി കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) ഏർപ്പെടുത്തിയ ബഹുമുഖപ്രതിഭ പുരസ്‌കാരം നാടൻപാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റുമായ എൻ. നവനീത് ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി ഹയർ സെക്കൻഡറിതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ആദരിച്ചു. സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ ഉദ്ഘാടനം നിർവഹിച്ചു. കാവ് പ്രസിഡന്‍റ്​ സി.വി. ശാന്തകുമാർ അധ്യക്ഷത വഹിച്ചു. ജില്ല ബാർ അസോസിയേഷൻ സെക്രട്ടറി ബി. ദിനേശ് നായർ, കോന്നി പഞ്ചായത്ത്‌ അംഗം കെ. സോമൻ പിള്ള, ആത്മീയ ഉപദേഷ്ടാവ് സീതത്തോട് രാമചന്ദ്രൻ, കെ.ആർ.കെ. പ്രദീപ്, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ സാബു കുറുമ്പകര എന്നിവർ സംസാരിച്ചു. കാവ് സെക്രട്ടറി സലിംകുമാർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.