ബി.ജെ.പി പന്തളത്തി‍െൻറ മുഖം വികൃതമാക്കി -പഴകുളം മധു

ബി.ജെ.പി പന്തളത്തി‍ൻെറ മുഖം വികൃതമാക്കി -പഴകുളം മധു പന്തളം: നഗരസഭയിൽ ഭരണത്തിൽ വന്ന ബി.ജെപി പന്തളത്തി‍ൻെറ മുഖം വികൃതമാക്കിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു. യു.ഡി.എഫ് വാഹന ജാഥയുടെ സമാപന സമ്മേളനം പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചട്ടവും നിയമവും പാലിക്കാതെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ചട്ടവും നിയമവും പാലിക്കാതെ പ്രവർത്തിച്ച മുനിസിപ്പൽ കൗൺസിലിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി നൽകിയ കേസ് ഓംബുഡ്സ്മാനിൽ സർക്കാറി‍ൻെറ തീരുമാനത്തിനായി കാത്തുനിൽക്കുമ്പോൾ സി.പി.എം എന്തിനാണ് പന്തൽകെട്ടി സമരം നടത്തുന്നതെന്നും പഴകുളം മധു ചോദിച്ചു. ബി.ജെ.പിയുമായി സി.പി.എം സംസ്ഥാനത്ത് ഉണ്ടാക്കിയ ധാരണ പന്തളത്തും നിലനിൽക്കുന്നെന്നും ആരോപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനത്തിൽ യു.ഡി.എഫ് നഗരസഭ ചെയർമാൻ എ. നൗഷാദ് റാവുത്തർ അധ്യക്ഷത വഹിച്ചു. ഫോട്ടോ: യു.ഡി.എഫ് വാഹന ജാഥയുടെ സമാപന സമ്മേളനം പന്തളത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.