വിദ്യാർഥി കർഷക അവാർഡ് ആർഷക്ക്​

അടൂർ: കാർഷിക വികസന ക്ഷേമ വകുപ്പും പള്ളിക്കൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന്​ നടത്തിയ കർഷക ദിനാചരണത്തിന്‍റെ ഭാഗമായി പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാർഥി കർഷക അവാർഡിന്​ ആർഷ ആർ. രാജ്​ അർഹയായി. പഴകുളം കെ.വി.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയും പെരിങ്ങനാട് ചാല പൈനുംവിളയിൽ ആർ. രതീഷ് -രാജി ദമ്പതികളുടെ മൂത്ത മകളുമാണ്. ഔഷധ തോട്ട നിർമാണം, ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി, പരിസ്ഥിതി സംരക്ഷണാർഥം പഴയ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് അവയിൽ പാഴ് വസ്തുക്കളായ കടലാസ്, വാഴക്കച്ചി, ഉണക്ക പുല്ല് ഇവയിൽ കൂൺ കൃഷി എന്നിവ ചെയ്തതിനാണ് ഈ അംഗീകാരം. വംശനാശ ഭീഷണി നേരിടുന്ന പച്ചിലപാറൻ എന്ന അപൂർവയിനം തവളയെ ഈയിടെ വീട്ടിലെ മീൻ വളർത്തൽ കുളത്തിനരികെ കണ്ടെത്തിയതും ആർഷയാണ്. PTL ADR Award ആർഷ ആർ. രാജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.