റാന്നി: . ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ വഴിപാടുകൾക്ക് ശേഷം എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ, റാന്നി പള്ളിയോടം ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുടെയും നൂറുകണക്കിന് നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു പമ്പാനദിയിൽ നീരണിയൽ. യോഗത്തിൽ പള്ളിയോടം സേവാസമിതി പ്രസിഡന്‍റ് ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ ജെസി അലക്സ് മുഖ്യപ്രഭാഷണവും മുൻ എം.എൽ.എ രാജു എബ്രഹാം സന്ദേശവും നൽകി. ബ്ലോക്ക് മെംബർ എം.എസ്. സുജ, അന്നമ്മ തോമസ്, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ, പഴങ്ങാടി പഞ്ചായത്ത് അംഗം ബെനിറ്റ് മാത്യു, റിങ്കു ചെറിയാൻ, സമദ് മേപ്രത്ത്, ഭദ്രൻ കല്ലക്കൽ, ശ്രീനി ശാസ്താംകോവിൽ, ആലിച്ചൻ ആറൊന്നിൽ, രവി കുന്നക്കാട്, എം.ജി. രവീന്ദ്രകുമാർ, പള്ളിയോടം ഭാരവാഹികളായ പി.എൻ. നിലകണ്ഠൻ നമ്പൂതിരി, എം.ജി. വേണുഗോപാൽ, സതീഷ് കുമാർ, പി.ജി. പ്രസാദ് കുമാർ, പി.കെ. മോഹനൻ നായർ, ജയേഷ് എന്നിവർ പങ്കെടുത്തു. ptl rni _2 palliyodam ഫോട്ടോ: റാന്നി പള്ളിയോടം നീരണിയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.