മീനാക്ഷിയമ്മക്ക്​ ആദരവ് നൽകി കൊന്നപ്പാറ എൽ.പി സ്കൂൾ

കോന്നി: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഗാന്ധിജിയുടെ ഇലന്തൂർ സന്ദർശനത്തിന് സാക്ഷ്യം വഹിച്ച ഉടയൻകാവിൽ മീനാക്ഷിയമ്മയെ (99) കോന്നി കൊന്നപ്പാറ എൽ.പി സ്‌കൂൾ വിദ്യാർഥികൾ വീട്ടിലെത്തി ആദരിച്ചു. 1937 ജനുവരി 20നാണ് ഗാന്ധിജി ഇലന്തൂർ സന്ദർശനം നടത്തുന്നത്. സ്കൂൾ സ്റ്റാഫ് സെക്രട്ടറി അനിത ജി. നായരുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷാകർത്താക്കളും കുട്ടികളും അടങ്ങുന്ന സംഘം ഉടയൻകാവിലെ വീട്ടിലെത്തി ദേശീയപതാക കൈമാറുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. മീനാക്ഷിയമ്മ ഗാന്ധിജിയോട് ഒപ്പമുള്ള അനുഭവങ്ങൾ കുട്ടികളോട് പങ്കുവെക്കുകയും ചെയ്തു. തുടർന്ന് ഗാന്ധി സ്മൃതി മണ്ഡപവും ഖദർ ദാസ് ജിയുടെ സ്മൃതി മണ്ഡപവും സന്ദർശിച്ച് കുട്ടികളും അധ്യാപരും പുഷ്പാർച്ചന നടത്തി. പടം: കൊന്നപ്പാറ എൽ.പി സ്കൂൾ മീനാക്ഷിയമ്മ​ക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.