പത്തനംതിട്ട: കേന്ദ്ര ദേശീയ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലെ പത്തനംതിട്ടയിലെ പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് സൗജന്യ പരിശീലനവും തൊഴിലും നൽകും. ഫാഷൻ ഡിസൈനർ ആൻഡ് സ്റ്റിച്ചിങ്, റീട്ടെയ്ൽ മാനേജ്മെന്റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നീ മേഖലകളിലാണ് പരിശീലനം. താൽപര്യമുള്ളവർ ആധാർ കാർഡ്, ഫോട്ടോ, സർട്ടിഫിക്കറ്റ് എന്നിവയുമായി നേരിട്ടെത്തി പി.എം.കെ.കെ പത്തനംതിട്ട സെന്ററിൽ രജിസ്റ്റർ ചെയ്യണമെന്ന് മാനേജർ ആർ.ടി. വിവേക് അറിയിച്ചു. അവസാന തീയതി ആഗസ്റ്റ് 20. ഫോൺ: 7356277111, 7356264333, 7356266333.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.