തടികൾ വലിച്ചെറിയുന്നത് റോഡിലേക്ക്; പലയിടത്തും കുഴി

കോന്നി: ലോറികളിലേക്ക് തടികൾ കയറ്റാൻ റോഡ് ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാർ. തണ്ണിത്തോട്-മണ്ണീറ-തലമാനത്ത് റോഡ് തകർച്ചക്ക് ഇത് കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. തലമാനം റോഡരികിലായി റബർ തടികൾ കയറ്റാൻ തുടങ്ങിയിട്ട് കാലങ്ങളായി. വലിയ മൺതിട്ടയിൽനിന്ന് തടിവലിച്ച് റോഡിലേക്ക് എറിയുന്നതും പതിവാണ്. ഇതുമൂലം റോഡിൽ ചളിക്കെട്ടാണ്. കഴിഞ്ഞ ദിവസം ഇവിടെ സ്കൂട്ടർ യാത്രിക അപകടത്തിൽ​പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.