റാന്നി: കനത്ത മഴമൂലം വീട് ഇടിഞ്ഞു. അങ്ങാടി പുള്ളോലി കൊല്ലംപറമ്പിൽ ജയനും കുടുംബവും താമസിച്ചിരുന്ന വീടാണ് നിലംപതിച്ചത്. ഭിത്തി വെളിയിലേക്ക് തള്ളിയതുമൂലം ഓടും പട്ടികകളും വീട്ടിലുണ്ടായിരുന്നവരുടെ ദേഹത്ത് വീണിരുന്നു. ഈ സമയം ജയന്‍റെ ഭാര്യ ബിന്ദു, മക്കളായ അഭിഷേക്, അഭിരാം എന്നിവർ ഉണ്ടായിരുന്നു. അഭിഷേകിന്‍റെ ശരീരത്തിൽ ഓടും മറ്റും വീണ് നിസ്സാര പരിക്കുണ്ട്. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ബിന്ദു റെജി, വില്ലേജ് ഓഫിസർ എസ്. ജയരാജ്, വാര്‍ഡംഗം ബിച്ചു എന്നിവർ സ്ഥലം സന്ദർശിച്ചു. Ptl rni_1house ഫോട്ടോ :അങ്ങാടി പുള്ളോലിയിൽ ഇടിഞ്ഞുവീണ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.