വെള്ളാള മഹാസഭ സ്കൂൾ സംരക്ഷണസമിതി രൂപവത്കരിച്ചു

പത്തനംതിട്ട: കേരള വെള്ളാള മഹാസഭ ജില്ലാസമിതി സ്കൂൾ സംരക്ഷണ സമിതിക്ക് രൂപംനൽകി. പ്രസിഡന്‍റ്​ ടി.എസ്. മോഹനൻപിള്ള അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.കെ. ഗോപാലകൃഷ്ണപിള്ള റിപ്പോർട്ടും ഡോ.കെ.ജി. ശശിധരൻപിള്ള വിശദീകരണവും നടത്തി. കെ.വി.എം.എസ് തിരുവനന്തപുരം ജില്ല സെക്രട്ടറി വിനിൽ, കെ.സി. ഗണപതിപിള്ള, കെ.എസ്. മുരളീധരൻപിള്ള റാന്നി എന്നിവർ സംസാരിച്ചു. കെ.വി.എം.എസിന്‍റെ സ്കൂളായ വയ്യാറ്റുപുഴ വി.കെ.എൻ.എം വി.എച്ച്.എസ്.എസിൽ 2020ൽ കാലാവധി അവസാനിച്ച സംസ്ഥാന സമിതി നടത്തുന്ന അഴിമതിയും അനധികൃത നിയമനങ്ങളും നടത്തുന്നതിനെതിരെ യോഗം അപലപിച്ചു. കേരള വെള്ളാള മഹാസഭ റിസീവർ ഭരണത്തിലാണ്. ഭരണ സമിതി കാലാവധി അവസാനിച്ചവർ എടുക്കുന്ന തീരുമാനങ്ങൾ ജില്ല സമിതി അവഗണിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജില്ല ശക്തമായി പ്രതിഷേധിച്ചു. ഇതിനെതിരെയുള്ള പ്രതിരോധം തീർക്കുന്നതിന് സംസ്ഥാനവ്യാപകമായ പ്രക്ഷോഭം ഉയർത്താൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.