റാന്നിയിൽ ഓടിയത്​ മൂന്ന് ഫാസ്റ്റും ഒരു സൂപ്പർ ഫാസ്റ്റും

റാന്നി: റാന്നിയിലെ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്​ സെന്‍ററിൽ ആകെ 13 സർവിസുകളാണുള്ളത്. ഞായറാഴ്ച മൂന്ന് ഫാസ്റ്റും ഒരു സൂപ്പർ ഫാസ്റ്റും മാത്രമാണ് സർവിസ് നടത്തിയത്. ഒരു അമൃതയും ബാക്കി തിരുവനന്തപുരവും സർവിസ് നടത്തി. ഓർഡിനറി സർവിസ് ഒന്നും നടത്തിയില്ല. ഓടിയ ബസുകളുടെ കലക്​ഷനിൽനിന്ന് എടുത്ത് പുറത്തെ പമ്പിൽനിന്ന് ഡീസൽ അടിച്ചാണ് സർവിസ് നടത്തിയത്. ഞായറാഴ്ച ദിവസങ്ങളിൽ സ്വകാര്യ ബസുകൾ ഭൂരിപക്ഷവും ഓട്ടം നിർത്തുന്നതിനാൽ റാന്നി മേഖലയിൽ യാത്രക്കാർ വലഞ്ഞു. Ptl rni_1ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.