അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു

നിരവധി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി പന്തളം: കിഴക്കൻ വെള്ളത്തിന്റെ വരവ് വെള്ളിയാഴ്ച ഉച്ചയോടെ ശക്തമായതോടെ . അച്ചൻകോവിലാറിന്റെ ഇരുകരയിലുമുള്ള നൂറുകണക്കിന് കുടുംബങ്ങളിലെ ജനങ്ങളും തുമ്പമൺ, കുളനട, പന്തളം തുടങ്ങിയ പ്രദേശത്തെ ജനങ്ങളും ആശങ്കയിലാണ്. ആറിന്റെ തിട്ടകളിൽ വരെ ജലനിരപ്പ് ഉയർന്നു. രണ്ടു ദിവസം മഴ ശക്തിപ്പെടുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയും ചെയ്താൽ കരപ്രദേശങ്ങളിലേക്ക് വെള്ളം കയറും. ആറ്റിൽനിന്നും പാടശേഖരങ്ങളിലേക്ക് വെള്ളം കയറി. പന്തളം നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിൽ നിരവധി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ആറിന്റെ വശങ്ങൾ കെട്ടിസംരക്ഷിക്കുമെന്നും ആറ്റിലെ മൺകൂനകൾ നീക്കംചെയ്യുമെന്നും സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആറ്റിൽ അടുത്തടുത്ത് സ്ഥിതിചെയ്യുന്ന മൺകൂനകൾ പൂർണമായി മാറ്റിയാൽ കരകളിലേക്ക് വെള്ളം കയറില്ല. റവന്യൂ, പൊലീസ് അധികൃതർ ജാഗ്രത നിർദേശവുമായി രംഗത്തുണ്ട്. ഫോട്ടോ: പന്തളം കടയ്ക്കാട് കൃഷിഭവന് സമീപം വീട്ടിൽ വെള്ളം കയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.