പമ്പ ഡാമിൽ ബ്ലൂ അലർട്ട്​

പത്തനംതിട്ട: കെ.എസ്.ഇ.ബിയുടെ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പ്രഖ്യാപിച്ചു. റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമിൽ നീല, ഓറഞ്ച്, ചുവപ്പ്​ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പില്‍ എത്തിച്ചേരുമ്പോഴാണ്. വെള്ളിയാഴ്ച വൈകീട്ട് 3.30ന് റിസര്‍വോയറിന്റെ ജലനിരപ്പ് 982 മീറ്ററില്‍ എത്തിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാല്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്​. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുമെന്നാണ്​ കാലാവസ്ഥ പ്രവചനം. ഇതേ തുടർന്ന്​ വെള്ളിയാഴ്ച വൈകീട്ട്​ 3.30ന്​ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷ വിഭാഗം ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.