കുളനട: കുളനട ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ പരിധിയിൽ ഉള്ള കർഷകരിൽനിന്നും ചിങ്ങം ഒന്നിന് കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മികച്ച മുതിർന്ന കർഷകൻ, നെൽകർഷകൻ, ക്ഷീര കർഷകൻ,കേരകർഷകൻ, സമ്മിശ്രകൃഷി കർഷകൻ, പച്ചക്കറി കർഷകൻ, യുവ കർഷകൻ, വനിത കർഷക, ജൈവ കർഷകൻ/കർഷക,പട്ടികജാതി/പട്ടിക വർഗ കർഷകൻ,മുതിർന്നകർഷക തൊഴിലാളി, വിദ്യാർഥി കർഷകൻ/കർഷക,എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകൾ ഈ മാസം ഒൻപതിന് രണ്ടു വരെ സ്വീകരിക്കുന്നതാണെന്ന് കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.