കാർ നിയന്ത്രണംവിട്ട് എ.ടി.എമ്മിലേക്ക് ഇടിച്ചുകയറി

റാന്നി: വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ കടമ്പനാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ റാന്നിയില്‍ അപകടത്തില്‍പെട്ടു. തിങ്കളാഴ്ച പുലർച്ച മൂന്നോടെ റാന്നി ബസ്​സ്റ്റാൻഡിന്​ മുന്നിലാണ് സംഭവം. സാരമായ പരിക്കേറ്റ രണ്ടുപേരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ഫെഡറൽ ബാങ്ക് എ.ടി.എമ്മിലേക്ക്​ ഇടിച്ചുകയറിയ കാര്‍ നിശ്ശേഷം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. ptl rni_2 accident ഫോട്ടോ: തിങ്കളാഴ്ച പുലർച്ച റാന്നി സ്റ്റാൻഡിൽ എ.ടി.എമ്മിലേക്ക് ഇടിച്ചുകയറി തകർന്ന കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.