വായന പക്ഷാചരണം: വായനശാല തുറന്നു

തിരുവല്ല: വായന പക്ഷാചരണത്തിന്റെ ഭാഗമായി തുകലശ്ശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിൽ വായനശാല തുറന്നു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റീന വർഗീസ് അധ്യക്ഷതവഹിച്ചു. വർഗീസ് സി.തോമസ് മുഖ്യസന്ദേശം നൽകി. നഗരസഭ കൗൺസിലർ എം.ആർ. ശ്രീജ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. വായന വാരാചരണത്തോട്​ അനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചന മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹയർ സെക്കൻഡറി വിഭാഗത്തിൽ പത്തനംതിട്ട പ്രമാടം നേതാജി സ്കൂളിലെ വി. ലക്ഷ്മിപ്രിയയും ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ അലോന മണിയപ്പൻ, എസ്. വൃന്ദ (ഇരുവരും ബധിര വിദ്യാലയം) എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. ---------- തിരുവല്ല ജോ.ആർ.ടി ഓഫിസിലേക്ക് മാർച്ച്‌ തിരുവല്ല: സെൻട്രൽ ട്രാവൻകൂർ മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി നേതൃത്വത്തിൽ തിരുവല്ല ജോ.ആർ.ടി ഓഫിസിലേക്ക് മാർച്ച്‌ നടത്തി. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം അഡ്വ. ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്റ്‌ അഡ്വ.ആർ. മനു അധ്യക്ഷതവഹിച്ചു. യൂനിയൻ സംസ്ഥാന സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, ഏരിയ സെക്രട്ടറി കെ. ബാലചന്ദ്രൻ, ജില്ല കമ്മിറ്റി അംഗം അഡ്വ.ആർ. രവിപ്രസാദ്, ജോൺ മാത്യു, അജയൻ എസ്.പണിക്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.