പന്നിയുടെ കുത്തേറ്റ പശു ചത്തു

കൊടുമൺ: അങ്ങാടിക്കൽ വടക്ക് ഓവിൽ സുനിൽ ഹൗസിൽ ഗ്രേസിക്കുട്ടി എബ്രഹാമിന്‍റെ പശു, കാട്ടുപന്നിയുടെ കുത്തേറ്റ്​ ചത്തു. വ്യാഴാഴ്ച രാവിലെയാണ്​ ചത്തത്. തിങ്കളാഴ്ച രാത്രി പന്നിയുടെ കുത്തേറ്റ്​ തളർന്നുവീണ പശു പിന്നീട് എഴുന്നേറ്റില്ല. തൊഴുത്തിൽ പശുക്കിടാവിനൊപ്പം കെട്ടിയിരിക്കയായിരുന്നു. ദിവസം എട്ട്​ ലിറ്റർ പാൽ ലഭിക്കുന്ന പശുവായിരുന്നു. കുടുംബത്തിന്‍റെ വരുമാന മാർഗവുമായിരുന്നു. അങ്ങാടിക്കൽ, ഒറ്റത്തേക്ക് മേഖലകളിൽ കാട്ടുപന്നികൾ വിലസുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.