റാന്നി കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാൻഡിൽ സംഘർഷം; ജീവനക്കാർക്ക് മർദനമേറ്റതായി പരാതി

റാന്നി: രാത്രിയിൽ റാന്നി കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാൻഡിൽ എത്തിയ സംഘം ജീവനക്കാരെ മര്‍ദിച്ചതായി പരാതി. സ്ഥലത്തെത്തിയ പൊലീസ് സംഘര്‍ഷം സൃഷ്ടിച്ച നാലുപേരെ പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ശരത്, വിഷ്ണു, ശ്രീക്കുട്ടന്‍, ജിതിന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കെ.എസ്.ആര്‍.ടി.സി റാന്നി ഓപറേറ്റിങ് സെന്‍ററിലെ ഗാരേജിലാണ് സംഭവം. സർവിസ്​ കഴിഞ്ഞ് പാര്‍ക്ക്​ ചെയ്തിരുന്ന ബസിന്‍റെ ടയറില്‍ പുറത്തുനിന്നെത്തിയ സംഘം മൂത്രമൊഴിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇതുചോദ്യം ചെയ്ത ജീവനക്കാരെ ഇവര്‍ അസഭ്യം പറയുകയും പിന്നീട് കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇവരെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച സമീപത്തെ വ്യാപാരിയെയും വര്‍ക്ക്​ഷോപ് ജീവനക്കാരനെയും സംഘം മര്‍ദിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരും തിരിച്ചു മർദിച്ചു. പൊലീസിനെ വിവരമറിയിച്ചെങ്കിലും എത്താന്‍ വൈകിയതായും ആരോപണമുണ്ട്. അസഭ്യം പറഞ്ഞതിനും പൊതുസ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കിയതിനും സംഘത്തിനെതിരെ കേസെടുത്തതായി റാന്നി പൊലീസ് അറിയിച്ചു. ptl rni _1 ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.