വില തോന്നുംപടി

പന്തളം: നഗരസഭ പരിധിയിലെ പലചരക്ക്, പഴം, പച്ചക്കറി കടകളിലും ഹോട്ടലുകളിലും ഒരു മാനദണ്ഡവും പാലിക്കാതെ നിത്യോപയോഗ സാധനങ്ങൾക്കും ഭക്ഷണപദാർഥങ്ങൾക്കും തോന്നുന്ന വില ഈടാക്കുന്നതായി പരാതി. കടകളിലെല്ലാം ഒരേ സാധനങ്ങൾക്ക് പല വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ ജോലിയും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങൾക്ക്​ അമിത വില കനത്ത ഭാരമാകുകയാണ്​. വിലവിവര പട്ടിക മിക്കയിടങ്ങളിലും പ്രദർശിപ്പിക്കാറില്ല. നഗരസഭ അധികൃതരോ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോ നടപടിയെടുക്കാറുമില്ല. ഹോട്ടലുകളിൽ ഒരു മാനദണ്ഡവുമില്ലാതെയാണ് ഭക്ഷണപദാർഥങ്ങൾക്ക് വില ഈടാക്കുന്നത്. പന്തളം ജങ്​ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ കാപ്പിക്ക് 17 രൂപയാണ്​ ഈടാക്കുന്നത്​. മറ്റൊരു കടയിൽ 12 രൂപ ഈടാക്കുമ്പോൾ തൊട്ടടുത്തുള്ള കടയിൽ 15 രൂപയാണ് ഈടാക്കുന്നത്​. പന്തളത്തെ പച്ചക്കറിക്കടകളിൽ 100, 150, 200 രൂപയുടെ കിറ്റുകളാണ് വിൽപന നടത്തുന്നത്​. വില കൂടിയാലും നൽകുന്ന പച്ചക്കറിയുടെ അളവിൽ വലിയ വ്യത്യാസം ഇല്ലെന്ന്​ നാട്ടുകാർ പറയുന്നു. സാധനങ്ങളുടെ വിലയെച്ചൊല്ലി പലപ്പോഴും ഉപഭോക്താക്കളും കട ഉടമകളും തമ്മിൽ തർക്കം പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.