കാട്ടുപന്നി ശല്യം രൂക്ഷം; വ്യാപക കൃഷിനാശം

കാട്ടുപന്നി ശല്യം രൂക്ഷം, കൃഷിനാശം വ്യാപകം മല്ലപ്പള്ളി: താലൂക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നു. കൃഷിനാശം വ്യാപകമായതോടെ കർഷകർ നട്ടംതിരിയുകയാണ്. കഴിഞ്ഞദിവസം കൊറ്റനാട് പഞ്ചായത്തിലെ മുക്കുഴിയിൽ കാട്ടുപന്നി കൃഷിയിടം ഉഴുതുമറിച്ചു. തച്ചേട്ട് ശ്രീജിത്തിന്‍റെ പുരയിടത്തിലെ വാഴയും ചേമ്പും മറ്റ് ഇടവിളകളും വ്യാപകമായി നശിപ്പിച്ചു. സംരക്ഷണവേലികൾ തകർത്താണ് കൃഷിയിടത്തിൽ വിളയാട്ടം നടത്തിയത്. എഴുമറ്റൂർ, കല്ലൂപ്പാറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. വനയോര മേഖലകളിൽ മാത്രം ഉണ്ടായിരുന്ന പന്നിയുടെ ശല്യം ഇപ്പോൾ ജനവാസ മേഖലകളിലും വ്യാപകമാണ്. വാഴ, കപ്പ, ചേമ്പ്, ചേന, കാച്ചിൽ എന്നിവയാണ് ഏറെയും നശിപ്പിക്കപ്പെടുന്നത്. ചിലയിടങ്ങളിൽ നേരം പുലർന്നുകഴിഞ്ഞും ഇവറ്റകളുടെ ശല്യം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കർഷകർ രാത്രിയിൽ കൃഷിയിടത്തിൽ ഷെഡ് കെട്ടി ആഴികൂട്ടി കാവലിരിക്കുകയാണ്. കൃഷിനാശം വ്യാപകമായതോടെ കർഷകർ കടക്കെണിയിൽ നട്ടംതിരിയുകയാണ്. ഫോട്ടോ: കാട്ടുപന്നി നശിപ്പിച്ച മുക്കുഴി തച്ചേട്ട് ശ്രീജിത്തിന്‍റെ വാഴകൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.