മല്ലപ്പള്ളി: വൈദ്യുതി സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാമല, പുളിമൂട്ടിൽപ്പടി, പുഷ്പഗിരി വില്ല, ചാഞ്ഞൊടി, പാലക്കത്തകിടി, കനകക്കുന്ന്, മുക്കൂർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു. സ്വീകരണം നൽകി റാന്നി: സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് നേടിയ ഹൃദ്യ എസ്.വിജയന് അഖിലകേരള വിശ്വകർമ മഹാസഭ യൂനിയൻ സ്വീകരണം നൽകി. പൊതുസമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് ആലുംപീടിക സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് ടി.കെ. രാജപ്പൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കെ.ഈരേഴ മുഖ്യാഥിതിയായിരുന്നു. സംസ്ഥാന സെക്രട്ടറി കെ.ജി. ഗോപിനാഥൻ, യൂനിയൻ സെക്രട്ടറി പി.എസ്. മധുകുമാർ, പ്രദീപ് ഇടമറ്റം, പഞ്ചായത്ത് അംഗം സന്ധ്യാദേവി, തിരുവിതാംകൂർ ഹിന്ദുമത പരിഷത്ത് പ്രസിഡന്‍റ് പി.എൻ. നീലകണ്ഠൻ നമ്പൂതിരി, ക്നാനായ സഭ മാനേജിങ് കമ്മിറ്റി അംഗം ആലിച്ചൻ ആറൊന്നിൽ, ഫാ. ബെൻസി മാത്യു കിഴക്കേതിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.