നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ചു: രണ്ടുപേർക്ക്​ പരിക്കേറ്റു

അടൂർ: അടൂർ ഹൈസ്കൂൾ ജങ്ഷന്​ സമീപം ബാറിനുമുന്നിൽ നിർത്തിയിട്ട കാറിൽ നിയന്ത്രണംവിട്ട് വന്ന് മറ്റൊരു കാറിടിച്ചു. ഇടിച്ച കാറിലെ യാത്രക്കാരായ രണ്ടുപേർക്ക്​ പരിക്കേറ്റു. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽനിന്ന്​ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാർ. തൊടുപുഴ വണ്ണപ്പുറം ചെറിയാംകുന്നേൽ രവി (67), ഭാര്യ ഓമന (62) എന്നിവർക്കാണ് പരിക്കേറ്റത്. മകൻ ജയരാജാണ് വാഹനം ഓടിച്ചത്. അടൂർ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ സജീവ്കുമാർ എന്നിവരുടെ ​നേതൃത്വത്തിൽ പൊലീസ്​ സ്ഥലത്തെത്തി. PTL ADR Accident അടൂരിൽ അപകടത്തിൽപ്പെട്ട കാർ യാത്രക്കാരനെ ആശുപത്രിയിലേക്ക്​ മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.