മല്ലപ്പള്ളി: മലപ്പള്ളി-തിരുവല്ല റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകടങ്ങൾക്ക് ഇടയാക്കുന്നു. ഈ റൂട്ടിൽ ബസുകൾ സമയ കൃത്യത പാലിക്കാതെയാണ് സർവിസ് നടത്തുന്നതെന്ന പരാതി നേരത്തേ ഉയർന്നിട്ടുള്ളതാണ്. മിക്ക ബസുകളും സമയത്തിന് സ്റ്റാൻഡിൽനിന്ന് ഇറങ്ങുന്നുണ്ടെങ്കിലും പിന്നീട് പുറകെ വരുന്ന ബസുകളുടെ സമയമെടുത്ത് ഇഴഞ്ഞുനീങ്ങുകയാണ്. സമയം കഴിയുമ്പോൾ പിന്നെ മരണപ്പാച്ചിലാണ്. യാത്രക്കാർ ജീവൻ പണയംവെച്ചാണ് ഈ റൂട്ടിൽ യാത്രചെയ്യുന്നത്. ബസുകൾ തമ്മിൽ ഉരസലും ജീവനക്കാരുടെ വാഗ്വാദങ്ങളും നിത്യസംഭവമാണ്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.