പത്തനംതിട്ട: എൻ.സി.പി 24ആം സ്ഥാപക ദിനാഘോഷ ഭാഗമായി പത്തനംതിട്ട കോളജ് ജങ്ഷനിലെ ജില്ല കമ്മിറ്റി ഓഫിസിൽ നടന്നു. സംസ്ഥാന നിർവാഹക സമിതി അംഗം ചെറിയാൻ ജോർജ് തമ്പു പതാക ഉയർത്തി. ജില്ല വൈസ് പ്രസിഡന്‍റ് മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി മാത്തൂർ സുരേഷ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് പി.ജെ. ജോൺസൺ, ആറന്മുള ബ്ലോക്ക് പ്രസിഡന്‍റ് രാജു ഉളനാട്, എൻ.വൈ.സി ജില്ല പ്രസിഡന്‍റ് റിജിൻ കരിമുണ്ടക്കൽ, രഞ്ജിത് പി.ചാക്കോ, ദാമോദരൻ ഓമല്ലൂർ, സോണി സാമുവൽ, ശ്രീലക്ഷ്മി, രൻജു ബിനു, സംഗീത് പരമേശ്വരൻ എന്നിവർ സംസാരിച്ചു. പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ബെൻസൺ ഞെട്ടൂർ നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.