പത്തനംതിട്ട: പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നടുന്നതുപോലെ തന്നെ അവയുടെ തുടര്‍ പരിപാലനവും ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. നവകേരളം പച്ചത്തുരുത്തിന്‍റെ ജില്ലതല ഉദ്ഘാടനം ഏനാത്ത് സാംസ്‌കാരിക നിലയത്തിലെ അഞ്ചുസെന്‍റ് സ്ഥലത്ത് തൈനട്ട് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ പരിപാലനവും ഉറപ്പുവരുത്തും. അരുവാപ്പുലം, മൈലപ്ര, അയിരൂര്‍, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, ആറന്മുള, കിടങ്ങന്നൂര്‍ പള്ളിമുക്കം ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ പച്ചത്തുരുത്തിന്‍റെ നടീല്‍ ഉത്സവം നടന്നു. ജില്ലതല ഉദ്ഘാടന ചടങ്ങില്‍ ഏഴംകുളം പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. ആശ അധ്യക്ഷതവഹിച്ചു. ------ ഫോട്ടോ PTL 13 pachaturuthu നവകേരളം പച്ചത്തുരുത്ത് ജില്ലതല ഉദ്ഘാടനം ഏനാത്ത് സാംസ്‌കാരിക നിലയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു -------- പരിസ്ഥിതി ദിനാചരണം കല്ലൂപ്പാറ: കുടുബശ്രീ ബാലസഭ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചെറിയാൻ മണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ജോളി തോമസ് അധ്യക്ഷതവഹിച്ചു. വെള്ളയിൽ: മുസ്ലിം ലീഗ് മേഖല കമ്മിറ്റി വെള്ളയിൽ ഹോമിയോ ആശുപത്രിയിൽ വൃക്ഷത്തൈ നട്ടു. ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, വിജയൻ വെള്ളയിൽ, സജീർ പേഴുംപാറ, തോമസ് മാത്യു പുത്തോട്ട്, പി.കെ. രവീന്ദ്രൻ, കെ.കെ. കൊച്ചുരാമൻ എന്നിവർ സംസാരിച്ചു. ------- PTL 11 SINDHU യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കെ-റെയിൽ കടന്നുപോകുന്ന കുന്നന്താനത്ത് നടത്തിയ പ്രതിഷേധ വൃക്ഷത്തൈ നടീൽ സിന്ധു ജയിംസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.