കുട്ടികൾ ഭയത്തിൽ കോന്നി: കോന്നി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാവുകയാണ്. പകലുപോലും തെരുവുനായ്ക്കൾ നിരത്തുകൾ കൈയടക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നത് നിയന്ത്രിക്കണം. വിഷയത്തിൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതർ അടക്കം അടിയന്തരമായി ഇടപെടണം. രണ്ടു മാസത്തിൽ നിരവധി പേരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ഇപ്പോൾ തെരുവുനായ്ക്കളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. സ്കൂളുകൾ തുറന്നതോടെ കുട്ടികളും വലിയ ഭീഷണിയാണ് നേരിടുന്നത്. വിഷ്ണു കെ. ഷൈലജൻ, എലിമുള്ളുംപ്ലാക്കൽ, കോന്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.